Welcome for you...

..... Shabna.........

Sunday, 1 February 2009

പ്രണയ മെന്നെന്തിനെ വിളിക്കുന്നു....

പളുങ്കു താഴ്വരയില്‍
പളുങ്ക് മരത്തില്‍
പളുങ്കു ചില്ലയില്‍
പളുങ്കിലകള്‍ക്കിടയില്‍
പളുങ്കു കിളിയുടെ
പളുങ്ക് കൂട്
പളുങ്ക് പ്രണയം
പളുങ്ക് ശോകം
(പരലുകള്‍- പി.ടി.രാജീവന്‍)


തിരക്കു പിടിച്ച ബസ് കലാലയത്തിന്ടെ പാതയൊരത്ത് നിന്നെന്നു വരുത്തി ആളിറക്കി വേഗത്തില്‍ കണ്‍മറഞ്ഞു.കലാലയ ഹ്രദയത്തിലേക്ക് ചെമ്മണ്ണിന്റെ വര നീളുന്നു ഈ പാത ശൂന്യമാകുന്നുവൊ...? ചരല്‍ക്കല്ലിന്റെ സംഗീതം പിടിച്ച് തോളുരുമ്മി പ്രണയക്ഷരങ്ങള്‍ ചെവികളില്‍ പറഞ്ഞ്പൊട്ടിച്ചിരിച്ച് നടന്നവര്‍ എവിടെ പോയി..? ഇടവഴിയുടെ അങ്ങേഅറ്റം മുറിച്ചു മാറ്റപ്പെട്ട തണല്‍ മരങ്ങള്‍ക്ക് പകരമായി വന്ന ഐസ്ക്രീം പാര്‍ലറിന്റെ കുടക്കീഴില്‍ ആ ക്യാമ്പസ് ജീവികള്‍ കാണുമൊ..?

അതൊ ദ്രിധി പിടിച്ച് മുകളിലേക്ക് ചുറ്റിക്കയറുന്ന പിരിയന്‍ ഗോവണിയുടെ ഒരു കോര്‍ണറില്‍ മധുരം പങ്ക് വെക്കുകയാവുമൊ...?

പുറത്ത് ചാനല്‍ പ്രണയ മഴ, കംപ്യുട്ടര്‍ ലാബിലേക്ക് തിരക്കു പിടിച്ച് പോകുന്നതിനിടയില്‍ തിരിഞ്ഞ് നിന്ന് ഫ്ലയിങ് കിസ്സ് കൊടുക്കുന്നവര്‍..., പ്രണയഗതിക്ക് പള്‍സറിന്റെ സ്പീട് വന്നിട്ടുണ്‍ടെന്ന് പുതിയ വാര്‍ത്ത... ഡ്യു ഡ്രോപ്പില്‍ പാട്ട് ഡെഡിക്കേറ്റ് ചെയ്യില്ലെ കാമുകി പരിഭവിക്കുന്നു.ക്യാംപസിലെ പുല്‍പരപ്പ് ലൈബ്രറിയുടെ ഒഴിഞ്ഞ കോണ്‍ ..... ഒരൊറ്റ ഹ്രുദയത്തില്‍ മുറുകെ പിടിച്ചു കൊണ്ട് കനവുരുകി ചേര്‍ന്നിരിക്കുന്നവര്‍ഇന്നും ഇവിടെ ഒക്കെ കാണുമൊ? അതൊ കാലത്തോടൊപ്പം നടന്നു മറഞ്ഞുവൊ..?

ഓര്‍മ്മയിലെ പ്രണയക്കാഴ്ച്ച ഒപ്പം മാറി വരുന്ന ഇന്നിന്‍റ്റെ ദ്രിശ്യവും പുതു തലമുറക്ക് പ്രണയ സങ്കല്‍പ്പങ്ങള്‍ എങ്ങിനെ...? ഒരു അന്ന്വേഷണത്തിന്റെ കണ്ണു നീങ്ങുന്നു.........

പെണ്‍കുട്ടി കാണാന്‍ നല്ലതായിരുന്നു
എപ്പൊഴും അവള്‍ മ്രുതുവായെ സംസാരിച്ചിരുന്നുള്ളു അവളുടെ വാക്കുകള്‍ ചെറുപ്പക്കാരനു അമ്രുതായിരുന്നു..

ഒരുതവണ അയാളുടെ വീട്ടില്‍ വച്ചൊരു സമ്ഭവ മുണ്ടായി അവര്‍ ആലിങ്ങന ബദധരായി അയാളുടെ മുറിയില്‍ നിക്കുകയായിരുന്നു അപ്പൊള്‍ ആരൊ കടന്നു വരുന്നെന്നു കരുതി അയാള്‍ അവളില്‍ നിന്നും ഒഴിഞ്ഞുമാറി അവളും അങ്ങിനെ തന്നെ ചെയ്തു ,വെപ്രാളത്തിനിടയില്‍ പെണ്കുട്ടിയുടെ കുപ്പി വളകളില്‍ ചിലതു ഉടയുകയും മനോഹരമായ കൈതണ്‍ടയില്‍ ചെരിയ ഒരു മുറിവ് ഉണ്ടാവുകയും ചൈതു..

സത്യത്തില്‍ ആരും അങ്ങോട്ട് കടന്നു വന്നില്ലായിരുന്നു. ഭയം നിമിത്തം അവര്‍ക്ക് അങ്ങിനെ തോന്നിയതാണ്. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു അതു തുടച്കു കളഞ്ഞതിനു ശേഷം പൊട്ടിയ വള്ത്തുണ്ടുകള്‍ എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് അപരാധ ബോധത്തോടെ ചെറുപ്പക്കരന്‍ പറഞ്ഞു
' ഞാന്‍ വേറെ വാങ്ങിത്തരാം'
അയാളെ ജീവിതം മുഴുവന്‍ പിന്തുടരുന്ന ഒരുനോട്ടം പെണ്കുട്ടി നോക്കിഅവള്‍ പറഞ്ഞു
' വേറെ വാങ്ങിത്തരണ്ട ഇതു എപ്പൊഴും ഓര്‍മ്മയില്‍ ഉണ്ടായാല്‍ മതി '
ടി.പദ്മനാഭന്റെ ഗൌരി വായിച്ച് പെണ്കുട്ടി കണണ്‍ തുടക്കുന്നു, ഉള്ക്കണ്ണിലും നനവ് മനസിന്റെ ആര്‍ ദ്ര കോണുകളില്‍ സ്നേഹ സ്പര്‍ശം അനന്തരം ഡയറി തുറന്ന് അവള്‍ എഴുതനാരംഭിച്ചു....
ജൂലായ് 23
പ്രണയം = വളത്തുണ്‍ട്
(തുടരും)

Monday, 31 December 2007

HAPPY NEW YEAR 2008



















HI ALL BLOGGERS,
I WISH U A HAPPY AND GREAT NEW YEAR 2008
Shabna......
















































































Wednesday, 29 August 2007

The Lotus

The Lotus
Mix Media
on August 2007
Shabna

Tuesday, 7 August 2007

rainy village

എന്റെ കൊച്ചുഗ്രാമത്തിലെ ഒരു മഴക്കാഴ്ച്ച...
ജലച്ചായം

......Shabna........






Saturday, 23 June 2007

Welcome for you...


..... Shabna.........

നിലാവ് പോലെ..........

എനിക്കും
നിങ്ങള്‍ക്കു
മിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നും
ഈ നിലാവ്.........

...........നിലാവ് പോലെ............

Tuesday, 19 June 2007

ഒരു അമേരിക്ക ക്കാരനും
ജപ്പാന്‍ കാരനും
അറബിയുംകപ്പല്‍ യാത്ര നടത്തുകയായിരുന്നു
കുറച്ചു പോയപ്പോള്‍ അമേരിക്ക കാരന്‍ബൊംബുകള്‍
വെള്ളത്തിലിട്ടുകൊണ്ടു പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട്.
അപ്പോള്‍ ജപ്പാന്‍ കാരന്‍
എലക്ട്റോണിക് സാധനങള്‍ കടലില്‍ ഇട്ടുകൊണ്ടു
പരഞ്ഞു ഇതു ഞങ്ങളുടെ
നാട്ടില്‍ കുന്ന്നോളമുണ്ടെന്ന്..
അതു വരെ ഒനും മിന്ടാതിരുന്ന
അറബി
അടുത്ത്ണ്ടായിരുന്ന
ഒരു മലയാളിയെ
കടലിലേക്ക് തള്ളിക്കൊണ്‍ട്
പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്

ചവറുപൊലെ ഉണ്‍ടെന്ന്........................


ബ്ന

Saturday, 16 June 2007

SMS jok 1

തിരക്കേറിയ ദിവസങള്‍............
വേഗമേറിയ മണിക്കൂറുകള്‍.............
ശേഷിച്ച ഏതാനും നിമിഷങള്‍....................
പക്ഷെ, എനിക്കു എപ്പോഴും സമയമുണ്‍ട്....
നിന്നെ ശല്ലിയപ്പെടുത്താന്‍..............


ബ്ന

SMS jok

കാലാവസ്താ പ്രവജന പ്രകാരം
അടുത്ത ദിവസങളില്‍
നിങളുടെ നട്ടില്‍കനത്ത
മഴക്കുസാധ്യത
ഈ അവസരം നഷ്ട പ്പെടുത്താതിരിക്കൂ..............
ഒന്നു കുളിച്ചുകൂടെ......



ബ്ന