Welcome for you...

..... Shabna.........

Sunday, 1 February 2009

പ്രണയ മെന്നെന്തിനെ വിളിക്കുന്നു....

പളുങ്കു താഴ്വരയില്‍
പളുങ്ക് മരത്തില്‍
പളുങ്കു ചില്ലയില്‍
പളുങ്കിലകള്‍ക്കിടയില്‍
പളുങ്കു കിളിയുടെ
പളുങ്ക് കൂട്
പളുങ്ക് പ്രണയം
പളുങ്ക് ശോകം
(പരലുകള്‍- പി.ടി.രാജീവന്‍)


തിരക്കു പിടിച്ച ബസ് കലാലയത്തിന്ടെ പാതയൊരത്ത് നിന്നെന്നു വരുത്തി ആളിറക്കി വേഗത്തില്‍ കണ്‍മറഞ്ഞു.കലാലയ ഹ്രദയത്തിലേക്ക് ചെമ്മണ്ണിന്റെ വര നീളുന്നു ഈ പാത ശൂന്യമാകുന്നുവൊ...? ചരല്‍ക്കല്ലിന്റെ സംഗീതം പിടിച്ച് തോളുരുമ്മി പ്രണയക്ഷരങ്ങള്‍ ചെവികളില്‍ പറഞ്ഞ്പൊട്ടിച്ചിരിച്ച് നടന്നവര്‍ എവിടെ പോയി..? ഇടവഴിയുടെ അങ്ങേഅറ്റം മുറിച്ചു മാറ്റപ്പെട്ട തണല്‍ മരങ്ങള്‍ക്ക് പകരമായി വന്ന ഐസ്ക്രീം പാര്‍ലറിന്റെ കുടക്കീഴില്‍ ആ ക്യാമ്പസ് ജീവികള്‍ കാണുമൊ..?

അതൊ ദ്രിധി പിടിച്ച് മുകളിലേക്ക് ചുറ്റിക്കയറുന്ന പിരിയന്‍ ഗോവണിയുടെ ഒരു കോര്‍ണറില്‍ മധുരം പങ്ക് വെക്കുകയാവുമൊ...?

പുറത്ത് ചാനല്‍ പ്രണയ മഴ, കംപ്യുട്ടര്‍ ലാബിലേക്ക് തിരക്കു പിടിച്ച് പോകുന്നതിനിടയില്‍ തിരിഞ്ഞ് നിന്ന് ഫ്ലയിങ് കിസ്സ് കൊടുക്കുന്നവര്‍..., പ്രണയഗതിക്ക് പള്‍സറിന്റെ സ്പീട് വന്നിട്ടുണ്‍ടെന്ന് പുതിയ വാര്‍ത്ത... ഡ്യു ഡ്രോപ്പില്‍ പാട്ട് ഡെഡിക്കേറ്റ് ചെയ്യില്ലെ കാമുകി പരിഭവിക്കുന്നു.ക്യാംപസിലെ പുല്‍പരപ്പ് ലൈബ്രറിയുടെ ഒഴിഞ്ഞ കോണ്‍ ..... ഒരൊറ്റ ഹ്രുദയത്തില്‍ മുറുകെ പിടിച്ചു കൊണ്ട് കനവുരുകി ചേര്‍ന്നിരിക്കുന്നവര്‍ഇന്നും ഇവിടെ ഒക്കെ കാണുമൊ? അതൊ കാലത്തോടൊപ്പം നടന്നു മറഞ്ഞുവൊ..?

ഓര്‍മ്മയിലെ പ്രണയക്കാഴ്ച്ച ഒപ്പം മാറി വരുന്ന ഇന്നിന്‍റ്റെ ദ്രിശ്യവും പുതു തലമുറക്ക് പ്രണയ സങ്കല്‍പ്പങ്ങള്‍ എങ്ങിനെ...? ഒരു അന്ന്വേഷണത്തിന്റെ കണ്ണു നീങ്ങുന്നു.........

പെണ്‍കുട്ടി കാണാന്‍ നല്ലതായിരുന്നു
എപ്പൊഴും അവള്‍ മ്രുതുവായെ സംസാരിച്ചിരുന്നുള്ളു അവളുടെ വാക്കുകള്‍ ചെറുപ്പക്കാരനു അമ്രുതായിരുന്നു..

ഒരുതവണ അയാളുടെ വീട്ടില്‍ വച്ചൊരു സമ്ഭവ മുണ്ടായി അവര്‍ ആലിങ്ങന ബദധരായി അയാളുടെ മുറിയില്‍ നിക്കുകയായിരുന്നു അപ്പൊള്‍ ആരൊ കടന്നു വരുന്നെന്നു കരുതി അയാള്‍ അവളില്‍ നിന്നും ഒഴിഞ്ഞുമാറി അവളും അങ്ങിനെ തന്നെ ചെയ്തു ,വെപ്രാളത്തിനിടയില്‍ പെണ്കുട്ടിയുടെ കുപ്പി വളകളില്‍ ചിലതു ഉടയുകയും മനോഹരമായ കൈതണ്‍ടയില്‍ ചെരിയ ഒരു മുറിവ് ഉണ്ടാവുകയും ചൈതു..

സത്യത്തില്‍ ആരും അങ്ങോട്ട് കടന്നു വന്നില്ലായിരുന്നു. ഭയം നിമിത്തം അവര്‍ക്ക് അങ്ങിനെ തോന്നിയതാണ്. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു അതു തുടച്കു കളഞ്ഞതിനു ശേഷം പൊട്ടിയ വള്ത്തുണ്ടുകള്‍ എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് അപരാധ ബോധത്തോടെ ചെറുപ്പക്കരന്‍ പറഞ്ഞു
' ഞാന്‍ വേറെ വാങ്ങിത്തരാം'
അയാളെ ജീവിതം മുഴുവന്‍ പിന്തുടരുന്ന ഒരുനോട്ടം പെണ്കുട്ടി നോക്കിഅവള്‍ പറഞ്ഞു
' വേറെ വാങ്ങിത്തരണ്ട ഇതു എപ്പൊഴും ഓര്‍മ്മയില്‍ ഉണ്ടായാല്‍ മതി '
ടി.പദ്മനാഭന്റെ ഗൌരി വായിച്ച് പെണ്കുട്ടി കണണ്‍ തുടക്കുന്നു, ഉള്ക്കണ്ണിലും നനവ് മനസിന്റെ ആര്‍ ദ്ര കോണുകളില്‍ സ്നേഹ സ്പര്‍ശം അനന്തരം ഡയറി തുറന്ന് അവള്‍ എഴുതനാരംഭിച്ചു....
ജൂലായ് 23
പ്രണയം = വളത്തുണ്‍ട്
(തുടരും)

6 comments:

വരവൂരാൻ said...

ഒരൊറ്റ ഹ്രുദയത്തില്‍ മുറുകെ പിടിച്ചു കൊണ്ട് കനവുരുകി ചേര്‍ന്നിരിക്കുന്നവര്‍ഇന്നും ഇവിടെ ഒക്കെ കാണുമൊ? അതൊ കാലത്തോടൊപ്പം നടന്നു മറഞ്ഞുവൊ..?
കാണുമായിരിക്കും പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലാ, കഥാപാത്രങ്ങൾ മാത്രം മാറുന്നു. കഥ ഒന്നു തന്നെ. ആശംസകൾ

Sajan said...

good one, keep it up

മഹേഷ് said...

അക്ഷര​ത്തെറ്റുകള്‍ ഒഴിവാക്കുക. ട്രാന്‍സ്ലിറ്ററേഷന്‍ മെത്തേഡിലായിരിക്കും ടൈപ്പു ചെയ്യുന്നതെന്നു തോന്നുന്നു. നല്ലത് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട് ഉപയോഗിക്കുന്നതാണു്.

Unknown said...

ഭ്രമമാണു പ്രണയം....വെറും ഭ്രെമം....വാക്കിന്‍റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം!!

എങ്കിലും പ്രണയത്തെപറ്റിയുള്ള എഴുത്ത് തുടരൂ.......
ആശംസകളോടെ ...സിജു.

Muhammed Shareef said...
This comment has been removed by the author.
Muhammed Shareef said...

Kollam.. Nannayittundu..

keep it up