Welcome for you...

..... Shabna.........

Thursday, 7 June 2007

കവിത


നിലാവ്

പ്രണയത്തിനുംവിരഹത്തിനു-
മിടയിലെ
നേര്‍ത്ത വെളിച്ചത്തെ
നിലാവെന്നു വിളിച്ചു
ദൂരക്കാഴ്ചക്ക്
പ്രണയവും നിലാവും
സുഖമുള്ള താണെന്ന്
അവളോര്‍ത്തുവെച്ചു

അകലം കൂടുംതോറും
നിലാവിന്റെന്‍നിറം
മങുന്നതായി
അവള്‍ അനുഭവിച്ചു

നിലാ വെളിച്ചത്തിന്
പ്രണയത്തോളം ആധി-
കാണുമെന്ന്
അവള്‍ കരുതി

നിലാവുള്ള രാത്രികള്‍
മരുഭൂമികള്‍ക്ക്
അന്ന്യമാണെന്ന്
അവള്‍
ഒരുനാള്‍തിരിച്ചറിഞ്ഞു

തിരിച്ചറിവിന്റെന്‍
വഴികളില്‍
അര്‍ക്ക രശ്മിക്ക്
ചുവന്ന നിറം

പ്രണയത്തിന്‍റ്റെ
മൌനം
നിലക്കുബ്ബോഴേക്കും
നിലാവിന്റെന്‍
അവസാന
രശ്മിയും
അസ്തമിച്ചിരുന്നു.

ശബ്ന

4 comments:

ഷംസ്-കിഴാടയില്‍ said...

പ്രണയവും വിരഹവും എത്ര പരഞ്ഞാലും തീരാത്ത വിഷയം..ഒരുപാട്പേര്‍ പറഞ്ഞിട്ടും പരയാത്ത വരികള്‍ ഷബ്നയുടെതായി...

callmehello said...

nice one.....
ororutharkum oro kazchapadundu
aa kazhchayiloode naam kaanunathu manasin thanthrikalil ragaghalaay unarunnu evide...best wishes...

machu said...

hai itz very cute ellam onninonnu mecham adipoli aanu tto congrats Keep it up

Anonymous said...

നിലാവുള്ളരാത്രികള്‍ മരുഭൂമിക്ക് അന്യമണോ?
അകലും തോറും നിറം മങ്ങുമോ?
പ്രണയം മൌനമെങ്കിലും നിലക്കില്ല
നിലാവിന്‍റെ അസ്തമയം പുതിയ ഉദയത്തിനു വേണ്ടിയാണ്